തൊടുപുഴ: വെയ്റ്റ് ലിഫ്റ്റിംഗ് വിദ്യാർഥികൾക്ക് വിദ്യാഭ്യാസ മേഖലയിലും ജോലിയിലും വലിയ സാധ്യതകൾ നൽകുമെന്ന് പി.ജെ. ജോസഫ് എംഎൽഎ. ന്യൂമാൻ കോളജ് ഇൻഡോർ സ്റ്റേഡിയത്തിൽ ആരംഭിച്ച സംസ്ഥാന വെയ്റ്റ് ലിഫ്റ്റിംഗ് ചാന്പ്യൻഷിപ്പ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എല്ലാ ജില്ലകളിലും ആധുനിക പരിശീലന കേന്ദ്രങ്ങളും ആരോഗ്യപരിപാലനത്തിനു സാന്പത്തിക സഹായവും ലഭ്യമാക്കിയാൽ വെയ്റ്റ് ലിഫ്റ്റിംഗ് മേഖലയിൽ കേരളത്തിന് വലിയ മുന്നേറ്റമുണ്ടാക്കാൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വെയ്റ്റ് ലിഫ്റ്റിംഗ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, സംസ്ഥാന വെയ്റ്റ് ലിഫ്റ്റിംഗ് അസോസിയേഷൻ പ്രസിഡന്റ് കെ. ശ്രീനാഥ്, സെക്രട്ടറി ജി. ബാലകൃഷ്ണൻ, പി.ആർ. രതീഷ് കുമാർ, കോളജ് ബർസാർ ഫാ. ബെൻസണ്‍ ആന്റണി, കായികവിഭാഗം മേധാവി എബിൻ വിൽസണ്‍, മുനിസിപ്പൽ കൗണ്‍സിലർമാരായ ശ്രീലക്ഷ്മി സുദീപ്, ബിന്ദു പദ്മകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
സീനിയർ പുരുഷ-വനിതാവിഭാഗം, ജൂണിയർ പുരുഷ-വനിതാ വിഭാഗം, കുട്ടികളുടെ വിഭാഗം മത്സരങ്ങളാണ് നടക്കുന്നത്.