അങ്കമാലി: അങ്കമാലി സ്നേഹസദൻ കോളജ് ഓഫ് സ്പെഷൽ എഡ്യൂക്കേഷനിൽ മൂന്നു ദിവസത്തെ അന്തർദേശീയ ശില്പശാലയ്ക്ക് തുടക്കം കുറിച്ചു. ന്യൂഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന റീഹാബിലിറ്റേഷൻ കൗൺസിൽ ഓഫ് ഇന്ത്യയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ശില്പശാല എൻഐഇപി എംഡി ഡയറക്ടർ ഡോ. നജിഖേദ റാവത്ത് ഉദ്ഘാടനം ചെയ്തു.
സ്നേഹസദൻ കോളജ് പ്രിൻസിപ്പൽ സിസ്റ്റർ ജോഫി മരിയ മുഖ്യപ്രഭാഷണം നടത്തി. കോ ഓർഡിനേറ്റർ സോണൽ എലിസബത്ത് ഡേവിഡ്, ജെയ്സൺ വെല്ലാർമിൻ , ബോബി വിൽസൺ, സിസ്റ്റർ ക്രിസ്റ്റി എന്നിവർ പ്രസംഗിച്ചു. ശില്പശാലയിൽ അമൃത മേത്ത, ഫാ. ടോബി ജോസഫ്, ശ്രീലത, ലെക്സി, ഡോ. തെരേസ റാണി, ഡോ. സുനീഷ് തുടങ്ങിയവർ വിഷയാവതരണം നടത്തി. രാജ്യത്തിനകത്തും പുറത്തുമുള്ള 250ൽ പരം പ്രൊഫഷണലുകൾ ശിൽപ്പശാലയിൽ പങ്കെടുത്തു.