വൈപ്പിൻ : ഫോർട്ട് കൊച്ചി - വൈപ്പിൻ ജങ്കാർ സർവീസ് നടത്തിപ്പ് പ്രത്യേക കന്പനി രൂപീകരിച്ച് അതിനു കീഴിലാക്കണമെന്ന് പാസഞ്ചേഴ്സ് അസോസിയേഷൻ പൊതുയോഗം ആവശ്യപ്പെട്ടു. കൊച്ചിൻ കോർപറേഷന്റെയും കിൻകോയുടേയും അധീനതയിൽനിന്നു മാറ്റിയാൽ മാത്രമെ സർവീസ് കാര്യക്ഷമമാക്കാൻ കഴിയുവെന്നും യോഗം അഭിപ്രായപ്പെട്ടു.
ഇപ്പോൾ 11 ദിവസമായി ഈ റൂട്ടിൽ ഒരു ജങ്കാർ മാത്രമാണ് സർവീസ്. ഇതുമൂലം ഇവിടെ രൂക്ഷമായ യാത്രാക്ലേശമാണ് യാത്രക്കാർ അനുഭവിച്ചുവരുന്നത്. സേതുസാഗർ -1 എന്ന ജങ്കാർ യന്ത്രത്തകരാറിനെ തുടർന്ന് 14 മുതലാണ് സർവീസ് നിർത്തിവെച്ചത്.
ഏറെ താമസിയാതെ രണ്ടാമത്തെ ജങ്കാറും തകരാറിലായി. തുടർന്ന് ആദ്യം തകരാറിലായ ജങ്കാറിന്റെ കണ്ട്രോൾ സിസ്റ്റം രണ്ടാമത് തകരാറിലായ ജങ്കാറിലേക്ക് മാറ്റിവച്ചാണ് രണ്ടാമത്തെ ജങ്കാർ സർവീസ് നടത്തുന്നത്. മൂന്നാത്തെ ജങ്കാറിനു ബജറ്റിൽ പണം അനുവദിച്ചിട്ടും ഉത്തരവാദിത്തപ്പെട്ടവരുടെ അനാസ്ഥമൂലം ജങ്കാറിന്റെ നിർമാണം ഇതുവരെ ആരംഭിച്ചിട്ടില്ലെന്നും യോഗം കുറ്റപ്പെടുത്തി. ഫ്രാൻസിസ് ചമ്മണി അധ്യക്ഷനായി. ഭാരവാഹികളായി ഫ്രാൻസിസ് ചമ്മണി (പ്രസിഡന്റ്) ജെയിംസ് തറമേൽ(സെക്രട്ടറി) ജൂഡ് തോമസ്, കെ.എക്സ്്. ആന്റണി ( വൈസ് പ്രസിഡന്റുമാർ) മുജീബ് റഹ്മാൻ, നിർമൽ കുമാർ പറവൂർ (ജോയിന്റ് സെക്രട്ടറിമാർ) കെ.എസ്. ബോബൻ ( ട്രഷറർ ) എന്നിവരെ തെരഞ്ഞെടുത്തു.