പറവൂർ: കോട്ടപ്പുറം രൂപത കാത്തലിക് ടീച്ചേഴ്സ് ഗിൽഡും എക്സൈസ് വകുപ്പും ചേർന്നു നടത്തുന്ന ലഹരിക്കെതിരെ 1,000 ചുവർ സന്ദേശ രചന ഇന്നു വൈകിട്ട് മൂന്നിന് കച്ചേരി മൈതാനിയിൽ പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്യും.
കോട്ടപ്പുറം രൂപത വികാരി ജനറൽ മോൺ. ആന്റണി കുരിശിങ്കൽ അധ്യക്ഷനാകും. നഗരസഭാ അധ്യക്ഷ വി എ പ്രഭാവതി ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കും ഗോതുരുത്ത് സെന്റ് സെബാസ്റ്റ്യൻസ് ഹയർസെക്കൻഡറി സ്കൂളിലെയും തുരുത്തൂർ സെന്റ് തോമസ് യുപി സ്കൂളിലെയും വിദ്യാർഥികൾ ഫ്ലാഷ്മോബ് അവതരിപ്പിക്കും.
കോടതിവളപ്പിൽ ചിത്രങ്ങൾ വരയ്ക്കും. 2023 ജനുവരി 15നകം കോട്ടപ്പുറം രൂപതയുടെ കീഴിയുള്ള 20 വിദ്യാലയങ്ങളുടെ മതിലുകളിലും പൊതുവഴികളിലും ലഹരിക്കെതിരെ 1,000 ചുവർ സന്ദശ രചനകൾ നടത്തും. 200 അധ്യാപകരും 4,500 വിദ്യാർഥികളും രക്ഷിതാക്കളും പരിപാടിയുടെ ഭാഗമാകുമെന്നു ഫാ. ഷിജു കല്ലറയ്ക്കൽ, ലെനിൻ പുത്തൻവീട്ടിൽ, ടോമി ആന്റണി എന്നിവർ അറിയിച്ചു.