വൈപ്പിൻ : ഗോശ്രീ പാലം വഴി സർവീസ് നടത്തിയിരുന്നതിൽ വെട്ടിക്കുറച്ച മുഴുവൻ കെഎസ്ആർടിസി ബസുകളുടേയും സർവീസ് പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ബസുകളുടെ മാതൃക പ്രദർശിപ്പിച്ച് ജനകീയ പ്രതിഷേധം സംഘടിപ്പിച്ചു.
എറണാകുളം ജെട്ടിയിലുള്ള കെഎസ്ആർടിസി സെന്റർ സോണ്‍ ഓഫീസിനുമുന്നിൽ ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതിയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
സമിതി ചെയർമാൻ പോൾ ജെ. മാന്പിള്ളി ഉദ്ഘാടനം ചെയ്തു. കോവിഡിന് മുൻപ് ഗോശ്രീ പാലം വഴി അറുപതോളം കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തിയിരുന്നു. എന്നാൽ ഈ റൂട്ടിൽ നിലവിൽ പന്ത്രണ്ട് ബസുകളേ ഇപ്പോൾ സർവീസിനുള്ളു.
നിലവിൽ കണ്ടെയ്നർ റോഡ് വഴി പറവൂർ, കൊടുങ്ങല്ലൂർ, ഗുരുവായൂർ പ്രദേശങ്ങളിലേക്ക് രാത്രി സർവീസ് നടത്തുന്ന കുറച്ചു ബസുകൾ ഗോശ്രീ പാലം വഴി സർവീസ് നടത്താൻ അധികൃതർ ഉടൻ തയാറാകണമെന്ന് പോൾ ജെ. മാന്പിള്ളി ആവശ്യപ്പെട്ടു. തുടർന്ന് സെന്റർ സോണ്‍ ഓഫീസർക്ക് നിവേദനവും നൽകി. ആവശ്യങ്ങൾ അനുഭാവപൂർവ്വം പരിഗണിക്കാമെന്നും, ശബരിമല സീസണ് കഴിയുന്നമുറക്ക് ഘട്ടം ഘട്ടമായി വെട്ടിക്കുറച്ച സർവീസ് പുനരാരംഭിക്കാം എന്ന് സോണൽ ഓഫീസർ കെ.ടി. സെബി സമിതിക്ക് ഉറപ്പ് നൽകി. മാത്രമല്ല കാക്കനാട് ഇൻഫോ പാർക്കിലേക്ക് ഗോശ്രീ പാലം വഴി പുതിയതായി ഒരു ബസ് സർവ്വീസ് ആരംഭിച്ചുവെന്നും അദ്ദേഹം സമിതിയെ അറിയിച്ചു. ജോസഫ് നരികുളം അധ്യക്ഷനായിരുന്നു.