കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ജില്ലാ എഎംആര്‍ (ആന്റി മൈക്രോബിയല്‍ റസിസ്റ്റന്‍സ്) റിസര്‍ച്ച് സെന്റര്‍ ജില്ലാ കളക്ടര്‍ ഡോ. രേണു രാജ് ഉദ്ഘാടനം ചെയ്തു.
ആന്റിബയോട്ടിക് റസിസ്റ്റന്‍സിനെ(മരുന്നുകള്‍ക്കെതിരെയുള്ള രോഗാണുക്കളുടെ പ്രതിരോധം) കുറിച്ചുള്ള ഗവേഷണം ഫിഷറീസ്, വെറ്ററിനറി വകുപ്പുകളുടെ സഹകരണത്തോടെ കൂടുതല്‍ വിപുലീകരിക്കുകയാണ് സെന്ററിന്റെ ലക്ഷ്യം.
ആരോഗ്യവകുപ്പിന് കീഴിലുള്ള സംസ്ഥാനത്തെ ആദ്യത്തെ ജില്ലാ എഎംആര്‍ റിസര്‍ച്ച് സെന്ററാണ് ജില്ലാ എഎംആര്‍ ഹബ്ബായ ജനറല്‍ ആശുപത്രിയില്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ജില്ലാ എഎംആര്‍ കമ്മിറ്റിയാണ് പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നത്.
ലഹരി വിരുദ്ധ ബോധവത്കരണം; വാഹന പര്യടനം തുടങ്ങി
കൊച്ചി: ലഹരി വിരുദ്ധ ബോധവത്കരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ നേതൃത്വത്തില്‍ ക്രമീകരിച്ച പ്രചാരണ വാഹനം ജില്ലയില്‍ പര്യടനം ആരംഭിച്ചു. കളക്ടറേറ്റ് അങ്കണത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് പ്രചാരണ വാഹനം ഫ്ളാഗ് ഓഫ് ചെയ്തു.
ലഹരി ഉപയോഗത്തിന്റെ ഭവിഷ്യത്തുകളും അനുഭവസാക്ഷ്യങ്ങളുമടങ്ങിയ വീഡിയോ സന്ദേശങ്ങള്‍ വാഹനത്തില്‍ ക്രമീകരിച്ചിരിക്കുന്ന എല്‍ഇഡി സ്ക്രീന്‍ വഴി പ്രദര്‍ശിപ്പിക്കും. ജില്ലയിലെ എല്ലാ പ്രധാന കേന്ദ്രങ്ങളിലും ലഹരിവിരുദ്ധ സന്ദേശവുമായി വാഹനമെത്തും.