മൂവാറ്റുപുഴ: ശാരീരിക അവശതയനുഭവിക്കുന്ന അംഗപരിമിതരെ ശാരീരികവും സാമൂഹികവും മാനസികവുമായ പുനരധിവാസം പ്രോത്സാഹിപ്പിക്കാൻ സഹായ ഉപകരണങ്ങൾ സൗജന്യമായി നൽകുന്നതിന് നാളെ ക്യാന്പ് സംഘടിപ്പിക്കും. കേന്ദ്ര സാമൂഹ്യനീതി മന്ത്രാലയത്തിന്റെ എഡിഐപി പദ്ധതി പ്രകാരമാണ് മൂവാറ്റുപുഴ, കോതമംഗലം ബ്ലോക്ക് പഞ്ചായത്തിന്റെ പരിധിയിൽ ക്യാന്പ് സംഘടിപ്പിക്കുന്നത്.
രാവിലെ ഒന്പത് മുതൽ പുതുപ്പാടി ഫാ. ജോസഫ് മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂളിലാണ് ക്യാന്പ് നടക്കുന്നതെന്ന് ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു. കേന്ദ്ര പൊതുമേഖല സ്ഥാപനമായ ആർട്ടിഫിഷ്യൽ ലീംസ് മാനുമാക്ച്ചറിംഗ് കോർപ്പറേഷൻ ഓഫ് ഇന്ത്യയുടെ (അലിംകോ) നേതൃത്വത്തിലാണ് കാന്പ് സംഘടിപ്പിക്കുന്നത്. 40 ശതമാനം അംഗപരിമിധിയുള്ളവരും മാസവരുമാനം 22500 രൂപയിൽ താഴെയുള്ളവരുമായ അംഗപരിമിതർക്ക് ക്യാന്പിൽ പങ്കെടുക്കാം.
ഭിന്നശേഷി സഹായ ഉപകരണങ്ങൾ ആവശ്യമുള്ളവർ ഡിസെബിലിറ്റി സർട്ടിഫിക്കറ്റ്, റേഷൻ കാർഡ്, ആധാർ കാർഡ്, വോട്ടർ ഐഡി, ഡ്രൈവിംഗ് ലൈസൻസ്, ഒരു പാസ്പോർട്ട് സൈസ് ഫോട്ടോ സഹിതം ക്യാന്പിൽ എത്തിച്ചേരണം.