മൂവാറ്റുപുഴ: മൂവാറ്റുപുഴ കോടതി സമുച്ചയത്തിൽ നാളെ ഭരണഘടന ദിനാചരണം സംഘടിപ്പിക്കും. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ മുഖ്യാതിഥിയാകും. ഉച്ചകഴിഞ്ഞ് മൂന്നിന് ഭരണഘടനയുടെ ആമുഖം ആലേഖനം ചെയ്ത ഫലകം അനാച്ഛാദനം ചെയ്യും. തുടർന്ന് ഇന്ത്യൻ ഭരണഘടനയിലെ ഫെഡറലിസം എന്ന വിഷയത്തിൽ ജസ്റ്റിസ് സംസാരിക്കും.
അഭിഭാഷകർക്കിടയിൽ നടത്തിയ ഭരണഘടന അധിഷ്ഠിതമായ ക്വിസ് മത്സരത്തിലെ വിജയികൾക്കുള്ള സമ്മാനദാനവും നടക്കും. വിജിലൻസ് ജഡ്ജ് പി.പി. സൈതലവി അധ്യക്ഷത വഹിക്കും. അഡീഷണൽ ഡിസ്ട്രിക്ട് ജഡ്ജ് ദിനേഷ് എം. പിള്ള, ബാർ അസോസിയേഷൻ പ്രസിഡന്റ് ജോണി മെതിപ്പാറ, പി.കെ. രാജീവ് കുമാർ, കെ.ജി. അനിൽ കുമാർ, വി.വി. ശ്യാം എന്നിവർ പ്രസംഗിക്കും.