പെരിന്തൽമണ്ണ: ടൈപ്പ് വണ്‍ ഡയബറ്റിസ്(ജുവനൈൽ പ്രമേഹം) ബാധിതരായ കുട്ടികൾക്ക് സ്കൂളുകളിൽ നൽകേണ്ട പരിചരണവും കരുതലും സംബന്ധിച്ച് പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ അധ്യാപകർക്കായി ശിൽപശാല സംഘടിപ്പിച്ചു. നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ നടക്കുന്ന ‘ക്രിയ’ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായാണ് എൻഡോ ഡയബിന്റെയും പെരിന്തൽമണ്ണ ഐഎംഎയുടെയും മുദ്ര എഡ്യുക്കേഷണൽ ആൻഡ് ചാരിറ്റബിൾ ഫൗണ്ടേഷന്റെയും സഹകരണത്തോടെ ശിൽപ്പശാല നടത്തിയത്്. ജുവനൈൽ പ്രമേഹവുമായി ബന്ധപ്പെട്ടു കേരളത്തിൽ അധ്യാപകർക്കായി നടക്കുന്ന ആദ്യത്തെ ശിൽപ്പശാലയാണിത്. ജുവനൈൽ പ്രമേഹ ബാധിതരിൽ 90 ശതമാനം കുട്ടികളും സ്കൂൾ വിദ്യാർഥികളാണ്. സ്കൂൾ സമയങ്ങളിൽ ഇൻസുലിൻ എടുക്കേണ്ട ഇത്തരം കുട്ടികൾ സ്കൂളുകളിൽ ഇതിനു സൗകര്യങ്ങളില്ലാതെ പ്രയാസം നേരിടുകയാണ്. സ്കൂളിൽ പലരും ഉച്ച സമയങ്ങളിൽ ഇൻസുലിൻ എടുക്കാറില്ല. ഇതു ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾക്കിടയാക്കുന്ന സാഹചര്യം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്നാണ് നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ പരിശീലനം സംഘടിപ്പിച്ചത്. സീനിയർ എൻഡോക്രൈനോളജിസ്റ്റ് ഡോ. അനീഷ് അഹമ്മദ്, ഡയറ്റീഷൻ സുധ ശ്രീജേഷ് എന്നിവർ ക്ലാസ് നയിച്ചു.
ശിൽപ്പശാല പെരിന്തൽമണ്ണ ഐഎംഎ ഹാളിൽ മുൻസിപ്പൽ ചെയർമാൻ പി. ഷാജി ഉദ്ഘാടനം ചെയ്തു. ഐഎംഎ പ്രസിഡന്റ് ഡോ. ഷാജി അബ്ദുൾ ഗഫൂർ അധ്യക്ഷത വഹിച്ചു. പാർട്ടിസിപ്പേഷൻ സർട്ടിഫിക്കറ്റ് വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. എ.കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു.