തേഞ്ഞിപ്പലം: ജില്ലാ സ്കൂൾ കായികമേളയുടെ രണ്ടാം ദിനത്തിൽ ഐഡിയൽ കടകശേരിയുടെ കുതിപ്പിൽ എടപ്പാൾ ഉപജില്ലയുടെ മുന്നേറുന്നു. 26 സ്വർണവും പത്തു വെള്ളിയും ആറു വെങ്കലവുമടക്കം 171 പോയിന്റുകൾ നേടി എടപ്പാൾ ബഹുദൂരം മുന്നിലാണ്. 14 സ്വർണവും എട്ടു വെള്ളിയും 12 വെങ്കലവുമടക്കം116 പോയിന്റുകളുമായി തിരൂർ ഉപജില്ലയാണ് രണ്ടാംസ്ഥാനത്ത്. നാലു സ്വർണവും ആറു വെള്ളിയും മൂന്നു വെങ്കലവുമടക്കം 51.5 പോയിന്റുകളുമായി കിഴിശേരി ഉപജില്ലയാണ് മൂന്നാം സ്ഥാനത്ത്. സ്കൂളുകളിൽ ഐഡിയൽ കടകശേരി തന്നെയാണ് മുന്നിൽ. 23 സ്വർണവും പത്തു വെള്ളിയും നാലു വെങ്കലവുമടക്കം 149 പോയിന്റാണ് അവർ ഇതുവരെ വാരിക്കൂട്ടിയത്. ഒന്പതു സ്വർണവും മൂന്നു വെള്ളിയും ആറു വെങ്കലവുമടക്കം 60 പോയിന്റുമായി
കെഎച്ച്എംഎച്ച്എസ് ആലത്തിയൂരാണ് (തിരൂർ ഉപജില്ല) രണ്ടാം സ്ഥാനത്ത്. മൂന്നു സ്വർണവും എട്ടു വെള്ളിയും രണ്ടു വെങ്കലവുമടക്കം 40 പോയിന്റുമായി ആർഎംഎച്ച്എസ് മേലാറ്റൂർ (മേലാറ്റൂർ ഉപജില്ല) മൂന്നാം സ്ഥാനത്തുണ്ട്.
ആദ്യ അഞ്ച് സ്ഥാനക്കാർ (സ്കൂൾ): ഐഡിയൽ ഇഎച്ച്എസ്എസ് കടകശേരി (എടപ്പാൾ)- 149 പോയിന്റ് കെഎച്ച്എംഎച്ച്എസ് ആലത്തിയൂർ (തിരൂർ) - 60 ആർഎംഎച്ച്എസ് മേലാറ്റൂർ (മേലാറ്റൂർ) - 40
സെന്റ് മേരീസ് എച്ച്എസ്എസ് പരിയാപുരം (മങ്കട)- 28. നവാമുകുന്ദ എച്ച്എസ്എസ് തിരുനാവായ(തിരൂർ) - 24
ആദ്യ അഞ്ച് ഉപജില്ല: എടപ്പാൾ- 171, തിരൂർ- 116, കിഴിശേരി- 51.5, മേലാറ്റൂർ- 50, മങ്കട- 49.