ന്യൂഡൽഹി: ഹരി നഗർ സെന്റ് ചാവറ കുര്യാക്കോസ് ഇവകാംഗം ജോസ് കാപ്പിൽ കോവിഡ് ബാധിച്ചു മരിച്ചു. ഡിഡിയു ഹോസ്പിറ്റലിൽ ചികിത്സയിൽ ആയിരുന്നു.
പരേതൻ ഡിഎംഎ ജനക്പുരി ഏരിയ സെക്രട്ടറി, ഫ്രണ്ട്സ് ഓഫ് കുട്ടനാട് ഡൽഹി സെക്രട്ടറി, ഫരീദാബാദ് രൂപതയുടെ catechism പ്രൊമോട്ടർ ആയും മതബോധന അധ്യാപകൻ ആയും സേവനം ചെയ്തിട്ടുണ്ട്.
1981-86 കാലഘട്ടങ്ങളിൽ ചങ്ങനാശേരി എസ്ബി കോളജിലെ പഠനകാലം മുതൽ അറിയപ്പെടുന്ന വ്യക്തിത്വം. നാഷണൽ സർവീസ് സ്കീം (NSS) ക്യാമ്പുകളിലൂടെ കൂടുതൽ പരിചയപ്പെട്ട കുട്ടനാട്ടുകാരൻ തുടങ്ങി നിരവധി തലങ്ങളിലുള്ള പ്രവർത്തനങ്ങൾ. സാന്തോം ഫെസ്റ്റിൽ പ്രസംഗ വേദികളിലെ നിറ സാന്നിധ്യവുമായിരുന്നു.
റിപ്പോർട്ട്: റെജി നെല്ലിക്കുന്നത്ത്
ജോസ് കാപ്പിൽ കോവിഡ് ബാധിച്ചു മരിച്ചു
04:20 PM May 07, 2021 | Deepika.com