എടക്കര: എരുമുണ്ട നിർമ്മല ഹയർ സെക്കൻഡറി സ്കൂൾ എൻഎസ്എസ് യൂണിറ്റിന്റെയും ജലശ്രീ ക്ലബ്ബിന്റെയും ആഭിമുഖ്യത്തിൽ ചാലിയാർ പുഴയുടെ കൈപ്പിനി കടവിൽ ശുചീകരണ പ്രവർത്തികൾ നടത്തി. പുനീത് സാഗർ അഭിയാൻ 2022-23 ന്റെ ‘ജലം ജീവാമൃതം’ പരിപാടിയുടെ ഭാഗമായി നടത്തിയ ശുചീകരണം പഞ്ചായത്ത് പ്രസിഡന്റ് എം.കെ.നജ്മുന്നിസ ഉത്ഘാടനം ചെയ്തു.
സ്കൂൾ പ്രധാനാധ്യാപകൻ എം.കെ. ബ്ലസൻ അധ്യക്ഷത വഹിച്ചു.മന്പാട് എംഇഎസ് കോളേജ് ജിയോളജി വിഭാഗം അസി. പ്രൊഫ.പി.എൻ.ശരത് ശുദ്ധജലത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും ജലസ്രോതസുകൾ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും ക്ലാസെടുത്തു. ബ്ലോക്ക് പഞ്ചായത്തംഗം സൂസമ്മ മത്തായി, പഞ്ചായത്ത് അംഗങ്ങളായ എം.ആർ ജയചന്ദ്രൻ, സി.എം.ചന്ദ്രൻ, സ്കൂൾ ജലശ്രീ ക്ലബ് കോ-ഓർഡിനേറ്റർ ടി.എം. ജെസിമോൾ, പഞ്ചായത്ത് കോ ഓർഡിനേറ്റർ ഫജീഷഷ്, സ്റ്റാഫ് സെക്രട്ടറി വി.ജെ.ചാക്കോ തുടങ്ങിയവർ സംസാരിച്ചു.