നിലന്പൂർ: ചാലിയാർ പഞ്ചായത്തിൽ കേരളോത്സവം നിർത്തി വെച്ച നടപടിക്കെതിരെ സത്യഗ്രഹ സമരവുമായി എരഞ്ഞിമങ്ങാട് ബ്ലൂസ്റ്റാർ ക്ലബ് ഭാരവാഹികൾ. ചാലിയാർ ഗ്രാമപ്പഞ്ചായത്ത് ഓഫീസിന് മുന്നിലാണ് അനിശ്ചിതകാല നിരാഹാര സമരം ആരംഭിച്ചിരിക്കുന്നത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സമരം ആരംഭിച്ചത്. തർക്കത്തെ തുടർന്ന് ഞായറാഴ്ച്ചയാണ് കേരളോത്സവം നിർത്തി വെച്ചതായി അധികൃതർ അറിയിച്ചത്. സംഘർഷത്തെ തുടർന്ന് പോലീസ് ഉൾപ്പെടെ സ്ഥലത്ത് എത്തി ചർച്ച നടത്തിയെങ്കിലും ഫലം കാണാത്ത സാഹചര്യത്തിലാണ് കേരളോത്സവം നിർത്തിവച്ചത്.
പ്രശ്നം പരിഹരിക്കുന്നതിൽ പഞ്ചായത്തിനും കാര്യമായ ഇടപെടൽ നടത്താനായില്ല. ഈ സാഹചര്യത്തിലാണ് സമര മാർഗ്ഗവുമായി എരഞ്ഞിമങ്ങാട് ബ്ലൂസ്റ്റാർ ക്ലബ് രംഗത്ത് വന്നത്. കേരളോത്സവം പുനരാരംഭിക്കുക, ഓവറോൾ ചാന്പ്യൻമാരെ പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം.
തങ്ങൾക്ക് അർഹതപ്പെട്ട ഓവറോൾ ചാന്പ്യൻഷിപ്പ് നിഷേധിക്കുന്നതിനുള്ള ചിലരുടെ താൽപര്യം സംരക്ഷിക്കാനാണ് കേരളോത്സവം നിർത്തി വെച്ചതെന്നാണ് ഇവരുടെ ആരോപണം. എരഞ്ഞിമങ്ങാട് ബ്ലൂസ്റ്റാർ ക്ലബ് പ്രസിഡന്റ് നിസാം ആലുങ്ങൽ, ക്ലബ് സെക്രട്ടറി റജീസ്, ജംഷീദ്, റിഷിൻ, നിയാസ്, ദിൽഷാദ് എന്നിവരാണ് സമരത്തിന് നേതൃത്വം നൽകുന്നത്.