നിലന്പൂർ: കോളജ് യൂണിയൻ തെരഞ്ഞെടുപ്പിൽ വിജയിച്ച കെഎസ്യു പ്രവർത്തകർക്ക് കോണ്ഗ്രസ് നിലന്പൂർ നിയോജക മണ്ഡലം കമ്മിറ്റി സ്വീകരണം നൽകി. പോരാളികൾക്ക് സ്നേഹാദരവ് എന്ന പേരിൽ സംഘടിപ്പിച്ച സ്വീകരണ യോഗം ഡിസിസി പ്രസിഡന്റ് വി.എസ് ജോയ് ഉദ്ഘാടനം ചെയ്തു.
എസ്എഫ്ഐയുടെ കടന്നുവരവോടെയാണ് കാലാലയങ്ങളിൽ സംഘർഷത്തിനു വഴിതെളിച്ചതെന്ന് വി.എസ് ജോയ് പറഞ്ഞു, എസ്എഫ്ഐയ്ക്ക് കാന്പസ് കോട്ടകളാണ് വേണ്ടത്.എന്നാൽ കാന്പസുകളിൽ സമാധാനം പുലരണമെന്നാണ് കെഎസ്യുവിന്റെ എക്കാലത്തെയും നിലപാടെന്നും അദ്ദേഹം പറഞ്ഞു. നിലന്പൂർ ബ്ലോക്ക് കോണ്ഗ്രസ് പ്രസിഡന്റ് എ. ഗോപിനാഥ് അധ്യക്ഷത വഹിച്ചു. കെപിസിസി ജനറൽ സെക്രട്ടറി ആര്യാടൻ ഷൗക്കത്ത്, യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി റിയാസ് മുക്കോളി, ഡിസിസി വൈസ് പ്രസിഡന്റ് അഡ്വ.ബാബു മോഹനക്കുറപ്പ്, ഡിസിസി സെക്രട്ടറി ഹാരീസ് ബാബു ചാലിയാർ, അഡ്വ. ഷെറി ജോർജ്, പാലോളി മെഹബൂബ്, എം.കെ ബാലകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.