പെരിന്തൽമണ്ണ: നജീബ് കാന്തപുരം എംഎൽഎയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ മണ്ഡലത്തിൽ നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതിയായ "ക്രിയ’യുടെ ആഭിമുഖ്യത്തിൽ ഐഎംഎയുടെയും എൻഡോ ഡയബിന്റെയും സഹകരണത്തോടെ കുട്ടികൾക്കുണ്ടാവുന്ന പ്രമേഹം സംബന്ധിച്ച് അധ്യാപകർക്ക് ബോധവത്ക്കരണവും പരിശീലനവും നൽകും.
ഇത്തരത്തിൽ പ്രമേഹബാധിതരായ കുട്ടികൾ ഉച്ചസമയങ്ങളിൽ ഇൻസുലിൻ കുത്തിവയ്പ് നടത്തുന്നവരാണ്. സ്കൂളുകളിൽ ഇൻസുലിൻ കുത്തിവയ്ക്കുന്നതിനോ ഇവ സൂക്ഷിക്കുന്നതിനോ സംവിധാനമില്ലാത്തതും മിക്ക അധ്യാപകർക്കും ഇതു സംബന്ധിച്ച അവബോധമില്ലാത്തതും
ആരോഗ്യപ്രശ്നങ്ങൾക്കിടയാക്കുന്നു. ഈ പശ്ചാത്തലത്തിലാണ് ’ക്രിയ’ അധ്യാപകർക്കു പരിശീലനം നൽകുന്നത്. 24ന് രാവിലെ 9.30 മുതൽ പെരിന്തൽമണ്ണ ഐഎംഎ ഹാളിലാണ് ശിൽപശാല നടക്കുന്നത്. നജീബ് കാന്തപുരം എംഎൽഎ ഉദ്ഘാടനം ചെയ്യും. എൻഡോക്രൈനോളജിസ്റ്റ് ഡോ. കെ.എം. അനീഷ് അഹമ്മദ് നേതൃത്വം നൽകും. പെരിന്തൽമണ്ണ നിയോജക മണ്ഡലത്തിലെ വിവിധ സ്കൂളുകളിൽ നിന്നുള്ള അധ്യാപകരാണ് പരിശീലനത്തിൽ പങ്കെടുക്കുന്നത്. പങ്കെടുക്കുന്ന സ്കൂളുകൾക്കു സർട്ടിഫിക്കറ്റ് നൽകും. കേരളത്തിലാദ്യമായാണ് ഇത്തരത്തിൽ ജുവനൈൽ പ്രമേഹവുമായി ബന്ധപ്പെട്ട് അധ്യാപകർക്കു പരിശീലനം നൽകുന്നത്.