ന്യൂഡൽഹി: സാംസ്കാരിക സംഘടനയായ ശ്രുതി ആർട്ട്സിന്റെ ആഭിമുഖ്യത്തിൽ ഡൽഹിയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രവർത്തകനായിരുന്ന സി പ്രതാപന്റെ മൂന്നാം ചരമ വാർഷിക ദിനത്തോടനുബന്ധിച്ച് അനുസ്മരണം സംഘടിപ്പിച്ചു. കോവിഡ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായി ഓണ്‍ലൈൻ മാധ്യമമായ സൂം മീറ്റിംഗ് ആപ്പിലൂടെയാണ് പരിപാടി അരങ്ങേറിയത്.
ശ്രുതി ആർട്ട്സ് പ്രസിഡന്റ് മുരളിധരൻ പിള്ള അധ്യക്ഷത വഹിച്ച യോഗത്തിൽ സെക്രട്ടറി രാജേഷ് സ്വാഗതം ആശംസിച്ചു. അസോസിയേഷൻ ഓഫ് ഡൽഹി മലയാളി ആർട്ടിസ്ററ്സ് സെക്രട്ടറി കെ വി രാജു, മുതിർന്ന മാധ്യമ പ്രവർത്തകനും കാർട്ടൂണിസ്റ്റുമായ സുധീർ നാഥ്, സാംസ്കാരിക പ്രവർത്തകരായ ചെറിയാൻ ഛത്തർപുർ, എബി എഴുകുംവയൽ തുടങ്ങിയവർ സംസാരിച്ചു. ശ്രുതി ആർട്ട്സ് ട്രെഷറർ ജോമോൻ ജോണ്‍ നന്ദി പറഞ്ഞു.
റിപ്പോർട്ട്: പി.എൻ. ഷാജി
അനുസ്മരണം സംഘടിപ്പിച്ചു
11:25 PM Apr 28, 2021 | Deepika.com