മുൻ ഡൽഹി ആരോഗ്യമന്ത്രി അശോക് കുമാർ വാലിയ കോവിഡ് ബാധിച്ച് മരിച്ചു
10:10 PM Apr 22, 2021 | Deepika.com
ന്യൂഡൽഹി: ഡൽഹി മുൻ മുഖ്യമന്ത്രി ഷീല ദീക്ഷിദ് മന്ത്രിസഭയിൽ ആരോഗ്യ മന്ത്രിയായിരുന്ന ഡോ. അശോക് കമാർ വാലിയ (72) കോവിഡ് ബാധിച്ച് മരിച്ചു. മെഡിക്കൽ ഡോക്ടറായ എ.കെ വാലിയ കിഴക്കൻ ഡൽഡഹിയിലെ ഗീതാ കോളി, ലക്ഷിനഗർ എന്നീ അസംബ്ലി മണ്ഡലങ്ങളെ പ്രതിനിതികരിച്ച് മൂന്നുതവണ ഡൽഹി അസംബ്ലിയിലെത്തി. അവസാനം കൈകാര്യം ചെയ്ത് ആരോഗ്യ വകുപ്പായിരുന്നു. ഷീലാ ദീക്ഷിത് മന്ത്രിസഭയിലെ ഏറ്റവും മുതിർന്ന മന്ത്രിയായിരുന്നു അശോക് കുമാർ വാലിയ.