ന്യൂഡൽഹി: കിഴക്കൻ ഡൽഹിയുടെ സമീപ പ്രദേശമായ സാഹിബാബാദിൽ കോവിഡ് ബാധിച്ച് മരിച്ച പിതാവനു പിന്നാലെ മകനും മരണമടഞ്ഞു. സാഹിബാബാദ് സെന്റ് ജൂഡ് ഇടവകാംഗം ടി.വി ആന്റണിയാണ് (76) കോവിഡ് മൂലം ഏപ്രിൽ 15ന് മരണമടഞ്ഞത്. സാഹിബാബാദ് ഡിഎൽഎഫ് കോളനി എഫ് -3 -ബി -30-ൽ താമസിച്ചുവരികയായിരുന്നു. എറണാകുളം അങ്കമാലി തേലപ്പിള്ളി കുടുംബാഗമാണ്.
ആന്റണിയുടെ സംസ്കാരം കോവിഡ് പ്രോട്ടോകോൾ അനുസരിച്ച ഏപ്രിൽ 16 രാവിലെ 11.30ന് ബുരാടിയിലെ ക്രിസ്ത്യൻ സെമിത്തേരിയിൽ നടത്തി. ആന്റണിയുടെ മകൻ ടി.എ ജോബി (48) ചൊവ്വാഴ്ച(ഏപ്രിൽ 20) മരണമടഞ്ഞത്. ജോബിയുടെ മൃതദേഹം ബുധനാഴ്ച രാവിലെ (21ഏപ്രിൽ) ഗാസിപ്പൂർ പൊതു ശ്മശാനത്തിൽ കൊവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടത്തി. പിന്നീട് സെമിത്തേരിയിൽ മതാചാര പ്രകാരം ചടങ്ങുകൾ നടത്തുമെന്നും ബന്ധുക്കൾ അറിയിച്ചു. കേരളത്തിൽ എറണാകുളം അങ്കമാലി ഹോളി ഫാമിലി ചർച്ച് ഇടവകാംഗങ്ങളായിരുന്നു മരിച്ച ആന്റണിയും മകൻ ജോബിയും. മേരിയാണ് ആന്റണിയുടെ ഭാര്യ, മിനി ജോബി മരുമകൾ, ജെറിൻ ജോബി, കെവിൻ ജോബി ചെറുമക്കൾ.
റിപ്പോർട്ട്: ജോണ് മാത്യു
ഡൽഹിയിൽ കോവിഡ് ബാധിച്ച് പിതാവിനു പിന്നാലെ മകനും യാത്രയായി
11:02 PM Apr 21, 2021 | Deepika.com