പൂമരം ഉടൻ എത്തും

09:10 AM Feb 06, 2018 | Deepika.com
പൂ​മ​ര​ത്തി​ന്‍റെ റി​ലീ​സിം​ഗ് തീ​യ​തി നീ​ണ്ടു പോ​കു​ന്ന​തി​നെ കു​റി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ട്രോ​ളോ​ട് ട്രോ​ൾ ആ​യി​രു​ന്നു. അ​പ്പോ​ഴും ചി​ത്ര​ത്തി​ന്‍റെ റി​ലീ​സിം​ഗ് തീ​യ​തി ചി​ത്ര​ത്തി​ന്‍റെ അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ പ്ര​ഖ്യാ​പി​ച്ചി​രു​ന്നി​ല്ല. ഇ​പ്പോ​ൾ കേ​ൾ​ക്കു​ന്ന​ത് ചി​ത്രം മാ​ർ​ച്ച് ഒ​ന്നി​ന് തി​യ​റ്റ​റി​ൽ എ​ത്തു​മെ​ന്നാ​ണ്. കാ​ളി​ദാ​സ് ജ​യ​റാം മ​ല​യാ​ള​ത്തി​ൽ ആ​ദ്യ​മാ​യി നാ​യ​ക വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​മാ​ണ് പൂ​മ​രം.

എ​ബ്രി​ഡ് ഷൈ​നാ​ണ് ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ. ചി​ത്ര​ത്തി​ന്‍റെ വി​ത​ര​ണാ​വ​കാ​ശം സെ​ൻ​ട്ര​ൽ പി​ക്ച്ചേ​ഴ്സി​നാ​ണ്. യു ​ട്യൂ​ബി​ൽ നേ​ര​ത്തെ ത​ന്നെ റി​ലീ​സ് ചെ​യ്ത പൂ​മ​ര​ത്തി​ലെ ഗാ​ന​ങ്ങ​ൾ ഹി​റ്റ് ലി​സ്റ്റി​ൽ‌ ഇ​ടം നേ​ടി​യി​രു​ന്നു. ഒ​ന്ന​ര​വ​ർ​ഷം മു​ന്പു ഷൂ​ട്ടിം​ഗ് തു​ട​ങ്ങി​യ​ ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് വിവിധ കാരണങ്ങൾ കാരണമാണ് വൈ​കി​യ​ത്.

കു​ഞ്ചാ​ക്കോ ബോ​ബ​നും മീ​രാ​ജാ​സ്മി​നും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്.​നാ​യി​ക പു​തു​മു​ഖ​മാ​ണ്.​ഫൈ​സ​ൽ റാ​സി​യും ഗി​രീ​ഷ് കു​ട്ട​നും ചേ​ർ​ന്നാ​ണ് ചി​ത്ര​ത്തി​ലെ ഗാ​ന​ങ്ങ​ൾ ചി​ട്ട​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.​ ലൈം​ലൈ​റ്റ് സി​നി​മാ​സി​ന് വേ​ണ്ടി എ​ബ്രി​ഡ് ഷൈ​നും പോ​ൾ​വ​ർ​ഗീ​സും ചേ​ർ​ന്നാ​ണ് ചി​ത്രം നി​ർ​മി​ച്ചി​രി​ക്കു​ന്ന​ത്.