പൊങ്കാലക്ക് ആവശ്യമായ കലങ്ങളും വിറകും അടുപ്പുകളും മറ്റു സാമഗ്രികളും കൂടാതെ പൊങ്കാല കൂപ്പണുകളും മറ്റു പൂജാ വഴിപാടുകളുടെ സമർപ്പണത്തിനുമായി ക്ഷേത്രത്തിൽ പ്രത്യേകം കൗണ്ടറുകളും ഒരുക്കിയിരുന്നു.
രാവിലെ 4.30ന് നിർമ്മാല്യ ദർശനം, തുടർന്ന് ക്ഷേത്ര തന്ത്രി അക്കീരമണ്‍ കാളിദാസൻ ഭട്ടതിരിപ്പാടിന്റെ മുഖ്യ കാർമ്മികത്വത്തിൽ മഹാ ഗണപതി ഹോമത്തോടെയാണ് ചടങ്ങുകൾക്ക് തുടക്കമായത്. സതീശൻ നന്പൂതിരിയും സന്ദീപ് നന്പൂതിരിയും വെങ്കിടേശൻ പോറ്റിയും ക്ഷേത്രമേൽശാന്തി അനീഷ് തിരുമേനിയും പരികർമ്മികളായിരുന്നു.
പൊങ്കാല മഹോത്സസവത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനത്തിൽ ശ്രീഭഗവതി ടെന്പിൾ & ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് പിആർ പ്രേമചന്ദ്രൻ അധ്യക്ഷത വഹിച്ചു. അക്കീരമണ്‍ കാളിദാസൻ ഭട്ടതിരിപ്പാട് ആത്മീയ പ്രഭാഷണം നടത്തി. ഡൽഹി മലയാളി അസോസിയേഷൻ അഡിഷണൽ ജനറൽ സെക്രട്ടറി കെ.ജെ. ടോണി, ശ്രീനാരായണ ധർമ്മ പരിപാലന യോഗം ഡൽഹി യൂണിയൻ സെക്രട്ടറി സി.കെ പ്രിൻസ്, ബ്ലഡ് പ്രൊവൈസേഴ്സ് ഡ്രീം കേരളയുടെ പ്രസിഡന്റ് ടി കെ അനിൽ, ക്ഷേത്രത്തിന്റെ ആർക്കിടെക്ച്ചർ സുനിൽ കെ ജി, ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ, ജോയിന്റ് സെക്രട്ടറി പി.എൻ ഷാജി, ട്രഷറർ വികഐസ് നായർ തുടങ്ങിയവർ പ്രസംഗിച്ചു.
റിപ്പോർട്ട് : പി.എൻ. ഷാജി