ന്യൂഡൽഹി: പ്രവാസി ഇൻഷുറൻസ് പരിരക്ഷയും വാർദ്ധക്യകാല വേതന പദ്ധതിയും എന്ന വിഷയത്തിൽ ഡൽഹി മലയാളി അസോസിയേഷൻ ആർ.കെ. പുരത്തെ ഡിഎംഎ. സാംസ്കാരിക സമുച്ചയത്തിൽ ശിബിരം സംഘടിപ്പിച്ചു.
ശിബിരത്തിൽ ഡിഎംഎയുടെ പുതുക്കിയ നോർക്ക അംഗത്വ സർട്ടിഫിക്കറ്റ് നോർക്ക ഡവലപ്പ്മെൻറ് ഓഫീസറും ഗവണ്മെന്റ് അണ്ടർ സെക്രട്ടറിയുമായ ഷാജിമോൻ ജെയിൽ നിന്നും ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡൻറ് കെ. രഘുനാഥ് ഏറ്റുവാങ്ങി. ഡിഎംഎ ജോയിന്റ് ട്രഷറർ പി.എൻ. ഷാജി, വൈസ് പ്രസിഡന്റുമാരായ കെ.ജി. രഘുനാഥൻ നായർ, മണികണ്ഠൻ കെ.വി., ട്രഷറാർ മാത്യു ജോസ്, അഡീഷണൽ ജനറൽ സെക്രട്ടറി കെ.ജെ. ടോണി തുടങ്ങിയവർ പങ്കെടുത്തു.
റിപ്പോർട്ട്: പി.എൻ. ഷാജി
പ്രവാസി ഇൻഷുറൻസ് പരിരക്ഷയും വാർദ്ധക്യകാല വേതന പദ്ധതിയും
11:18 PM Mar 08, 2021 | Deepika.com