ന്യൂഡൽഹി : നജഫ് ഗഡ് ശ്രീചോറ്റാനിക്കര ക്ഷേത്രത്തിൽ രണ്ടു ദിവസത്തെ പ്രത്യേക പൂജകൾക്കായുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ. വിശേഷാൽ പൂജകളോടെ ഫെബ്രുവരി 26 വെള്ളിയാഴ്ച മകം തൊഴൽ. ക്ഷേത്ര മേൽശാന്തി അനീഷ് തിരുമേനിയുടെ കാർമ്മികത്വത്തിൽ ഗണപതി ഹോമത്തോടുകൂടിയാവും ചടങ്ങുകൾ ആരംഭിക്കുക. മകം തൊഴലിനോടനുബന്ധിച്ചു അന്നേ ദിവസം രാവിലെ 11.30 വരെ ക്ഷേത്രത്തിൽ ദർശനത്തിനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്.
ആറ്റുകാൽ പൊങ്കാല നടക്കുന്ന ഫെബ്രുവരി 27 ശനിയാഴ്ച നജഫ്ഗഡ് ക്ഷേത്രത്തിൽ രാവിലെ 5.30നു നിർമ്മാല്യ ദർശനം. തുടർന്ന് 8:30-ന് പൊങ്കാല. വിശേഷാൽ പൂജകളും അന്നദാനവും പൊങ്കാലയോടനുബന്ധിച്ചു ഉണ്ടാവും.
ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല സമർപ്പണത്തിൽ പങ്കെടുക്കുവാൻ സാധിക്കാത്ത പ്രവാസികൾക്കു വേണ്ടിയാണ് അതേ ദിവസം തന്നെ ഡൽഹിയിലും പൊങ്കാല സമർപ്പണത്തിനു സൗകര്യം ഒരുക്കുന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്ര മനേജർ ഉണ്ണിപ്പിള്ള (9354984525) ജനറൽ സെക്രട്ടറി സി കൃഷ്ണകുമാർ (8800552070) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
റിപ്പോർട്ട്: പി.എൻ. ഷാജി
മകം തൊഴലിനും ആറ്റുകാൽ പൊങ്കാലയ്ക്കും നജഫ് ഗഡ് ശ്രീചോറ്റാനിക്കര ക്ഷേത്രമൊരുങ്ങുന്നു
11:18 PM Feb 22, 2021 | Deepika.com