വി​ക​ട​കു​മാ​ര​ൻ; ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി

04:22 PM Feb 03, 2018 | Deepika.com
ക​ട്ട​പ്പ​ന​യി​ലെ ഹൃ​ത്വി​ക് റോ​ഷ​ൻ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ൻ, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന വി​ക​ട​കു​മാ​ര​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ചി​ത്ര​ത്തി​ന്‍റെ സം​വി​ധാ​യ​ക​ൻ ബോ​ബ​ൻ സാ​മു​വ​ൽ ത​ന്‍റെ ഫേ​സ്ബു​ക്ക് പേ​ജി​ലൂ​ടെ​യാണ് ​പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ട​ത്.

ജ​ന​പ്രി​യ​ൻ, റോ​മ​ൻ​സ്, ഹാ​പ്പി ജേ​ർ​ണി, ഷാ​ജ​ഹാ​നും പ​രീ​ക്കു​ട്ടി​യും എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം ബോ​ബ​ൻ സാ​മു​വ​ൽ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണി​ത്. ചാ​ന്ദ് വി ​ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ അ​രു​ണ്‍ ഘോ​ഷ്, ബി​ജോ​യ് ച​ന്ദ്ര​ൻ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. വൈ.​വി രാ​ജേ​ഷാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. ബി.​കെ. ഹ​രി​നാ​രാ​യ​ണ​ന്‍റെ വ​രി​ക​ൾ​ക്ക് സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന​ത് രാ​ഹു​ൽ​രാ​ജ് ആ​ണ്. ഡേ​വി​ഡ് കാ​ച്ച​പ്പി​ള്ളി​യാ​ണ് ചി​ത്ര​ത്തി​നാ​യി കാ​മ​റ ച​ലി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

മാ​ന​സ രാ​ധാ​കൃ​ഷ്ണ​നാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. സ​ലീം കു​മാ​ർ, ഇ​ന്ദ്ര​ൻ​സ്, ബൈ​ജു മ​ഹേ​ഷ്, സു​നി​ൽ സു​ഖ​ദ, ഷാ​ജു ശ്രീ​ധ​ർ ക​ലാ​ഭ​വ​ൻ ഹ​നീ​ഫ്, സീ​മാ ജി. ​നാ​യ​ർ എ​ന്നി​വ​രാ​ണ് ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്ന​വ​ർ.