എരുമപ്പെട്ടി: ജീവൻരക്ഷാ സംഘടനയായ ആക്ട്സ് എരുമപ്പെട്ടി ബ്രാഞ്ചിന്റെ 10-ാം വാർഷിക പൊതുയോഗം ഇന്ന് ഉച്ചതിരിഞ്ഞ് മൂന്നിന് എരുമപ്പെട്ടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ജീവൻ രക്ഷാപ്രവർത്തനങ്ങളിൽ സാന്ത്വനമേകി നിരവധിപേരുടെ ജീവൻ രക്ഷിക്കാൻ ആക്ട്സിന് കഴിഞ്ഞിട്ടുണ്ട്.
ഇന്ന് നടക്കുന്ന പൊതുയോഗം ആക്ട്സ് ജനറൽ സെക്രട്ടറി ഫാ. ഡേവിസ് ചിറമൽ ഉദ്ഘാടനംചെയ്യും. വർക്കിംഗ് പ്രസിഡന്റും തൃശൂർ കോർപ്പറേഷൻ മേയറുമായ എം.കെ. വർഗീസ് മുഖ്യപ്രഭാഷണം നടത്തും. ആക്ട്സ് എരുമപ്പെട്ടി യൂണിറ്റ് പ്രസിഡന്റ് ശങ്കരൻകുട്ടി അധ്യക്ഷനാകും. ചടങ്ങിൽ വിശിഷ്ടരായ 10 വ്യക്തിത്വങ്ങളെ ആദരിക്കും. പഞ്ചായത്ത് പ്രസിഡന്റുമാരായ എസ്. ബസന്ത്ലാൽ, മീന സാജൻ, ടി.ആർ. ഷോബി, പി.പി. സുനിത, എരുമപ്പെട്ടി എസ്എച്ച്ഒ കെ.കെ. ഭൂപേഷ്, ജില്ലാ പഞ്ചായത്ത് മെന്പർ ജലീൽ ആദൂർ എന്നിവർ പങ്കെടുക്കും. ആക്ട്സ് എരുമപ്പെട്ടി ബ്രാഞ്ച് ഭാരവാഹികളായ പ്രസിഡന്റ് കെ. ശങ്കരൻകുട്ടി, സെക്രട്ടറി പി.എ ജോസഫ്, കണ്‍വീനർ പി.എൽ. വർഗീസ്, ജോ. സെക്രട്ടറി കെ.വി. തന്പി എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.