മഞ്ചേരി: പ്രണയം നടിച്ച് പതിനേഴുകാരിയെ പീഡിപ്പിച്ച കേസിൽ മങ്കട പൊലീസ് അറസ്റ്റ് ചെയ്ത പ്രതിയെ കോടതി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. മങ്കട പുളിക്കപ്പറന്പ് കുന്നുമ്മൽ ജിഷ്ണു (22)നെയാണ് ജഡ്ജി എസ്.നസീറ റിമാന്‍ഡ് ചെയ്തത്. സോഷൽ മീഡിയയിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ സെപ്റ്റംബർ 28ന് മൊബൈൽ ഫോണിൽ വിളിച്ച് വീട്ടിൽ നിന്നിറക്കി പ്രതിയുടെ സ്കൂട്ടറിൽ കയറ്റി കൊണ്ടുപോകുകയായിരുന്നു. രണ്ടു ദിവസം മങ്കട കൂട്ടിൽ എന്ന സ്ഥലത്തെ റബ്ബർ തോട്ടത്തിലും ക്വാറിയിലും താമസിപ്പിച്ച് ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് കേസ്.
കുട്ടിയെ കാണാനില്ലെന്ന മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ മങ്കട എസ്ഐ സി.കെ.നൗഷാദാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പെരിന്തൽമണ്ണ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (രണ്ട്) ആണ് പ്രതിയെ റിമാൻഡ്് ചെയ്തത്.
ഉദ്ഘാടനം ചെയ്തു
കാളികാവ്: ബ്ലോക്ക് പഞ്ചായത്ത് വികസന ഫണ്ടുപയോഗിച്ച് അഞ്ചച്ചവിടി ഗവണ്മെന്റ് ഹൈസ്കൂളിൽ നിർമിച്ച പാചകപ്പുര പ്രവർത്തന സജ്ജമായി. ഉദ്ഘാടനം കാളികാവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.ശ്രീജ നിർവഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് അംഗം എ.പി.നസീമ ബീഗം അധ്യക്ഷത വഹിച്ചു. കാളികാവ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഗോപി താളിക്കുഴി മുഖ്യപ്രഭാഷണം നടത്തി. പിടിഎ പ്രസിഡന്റ് കെ.ടി.റഷീദ്, വൈസ് പ്രസിഡന്റ് പി.സമീർ, ഡെപ്യൂട്ടി ഹെഡ് മാസ്റ്റർ ടി.മുജീബ്, അധ്യാപകരായ ഒ.കെ.ശിവപ്രസാദ്, ഒ.മുഹമ്മദ് നിസാർ എന്നിവർ പ്രസംഗിച്ചു.