മഞ്ചേരി: വീട്ടിൽ അതിക്രമിച്ചു കയറി പതിമൂന്നുകാരിയെ പലതവണ ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്ന കേസിൽ പോത്തുകൽ പോലീസ് അറസ്റ്റു ചെയ്ത 41കാരനെ കോടതി പതിനാലു ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. കുറുന്പലങ്ങോട് നീലഞ്ഞി ചുണ്ടിയൻമൂച്ചി സറഫുദ്ദീനെയാണ് നിലന്പൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തത്. പോലീസ് ഇൻസ്പെക്ടർ കെ.ടി.ശ്രീനിവാസനാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഗതാഗതം തടസപ്പെടും
മഞ്ചേരി: മഞ്ചേരി നഗരകുടിവെള്ള പദ്ധതിയുടെ പയ്യനാട് വില്ലേജിലേക്കുള്ള പ്രധാന വിതരണ ലൈൻ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ മഞ്ചേരി പാണ്ടിക്കാട് റോഡിൽ പയ്യനാട് കച്ചേരിപ്പടിയിലൂടെയുള്ള വാഹന ഗതാഗതം ഇന്ന് രാവിലെ അഞ്ച് മണി മുതൽ നാളെ വൈകീട്ട് അഞ്ചു മണി വരെ പൂർണ്ണമായും തടസപ്പെടുമെന്ന് വാട്ടർ അതോറിറ്റി അസിസ്റ്റന്റ്് എൻജിനീയർ അറിയിച്ചു.