പെരിന്തൽമണ്ണ: 69-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തോടനുബന്ധിച്ച് പെരിന്തൽമണ്ണ സർക്കിൾ സഹകരണ യൂണിയന്റെ നേതൃത്വത്തിൽ സ്കൂൾ കോളേജ്, വിദ്യാർത്ഥികൾക്കായി പ്രസംഗ പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു.
18ന് രാവിലെ 10നു പെരിന്തൽമണ്ണ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ ഓഫീസിൽ വെച്ചാണ് മത്സരങ്ങൾ നടത്തുക. 10-ാം ക്ലാസ് വരെയുള്ള വിദ്യാർഥികളെ സ്കൂൾ തലത്തിലും, പ്ലസ്ടു മുതലുള്ള വിദ്യാർത്ഥികളെ കോളജ് തലത്തിലുമാണ് പരിഗണിക്കുക.
ഓരോ സ്ഥാപനത്തിൽ നിന്നും ഒരു വിഭാഗത്തിൽ പരമാവധി രണ്ടു കുട്ടികൾക്ക് പങ്കെടുക്കാവുന്നതാണ്. താൽപര്യമുള്ളവർ 15ന് വൈകുന്നേരം അഞ്ചു മണിക്ക് മുന്പായി പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്. ഫോണ്. 04933 227294, 7561000937.