ഏങ്ങണ്ടിയൂർ: ഏങ്ങണ്ടിയൂരിൽ കാറിടിച്ച് സൈക്കിൾ യാത്രക്കാരൻ മരിച്ചു. എങ്ങണ്ടിയൂർ കുണ്ടലിയൂർ സ്വദേശി പൊറ്റയിൽ വീട്ടിൽ നന്ദൻ (72)ആണ് മരിച്ചത്. ഷാപ്പ്പടിയിൽ വച്ചായിരുന്നു അപകടം. കാറിടിച്ച് തെറിച്ചു വീണ നന്ദനെ നഗരത്തിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്പോഴേക്കും മരണം സംഭവിച്ചിരുന്നു.