മഞ്ചേരി: തൊഴിലാളിയെ വാടക ക്വാർട്ടേഴ്സിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവന്തപുരം പാറശാല പരശുവയ്ക്കിൽ തൈപ്ലാങ്കല വടക്കേ പുത്തൻവീട്ടിൽ മൽഹിയയുടെ മകൻ ശോഭകുമാർ (52) ആണ് മരിച്ചത്. കെട്ടിടങ്ങളിൽ ടൈൽ പതിക്കുന്ന ജോലിക്കാരനാണ്. പെരുന്പടപ്പ് മുളമുക്കിലെ വാടക ക്വാർട്ടേഴ്സിൽ സഹപ്രവർത്തകനും നാട്ടുകാരനുമായ അജിത് കുമാറിനൊപ്പം താമസിച്ചുവരികയായിരുന്നു. പെരുന്പടപ്പ് എസ്ഐ കെ.കെ.ശ്രീനി ഇൻക്വസ്റ്റ് ചെയ്ത മൃതദേഹം മഞ്ചേരി ഗവണ്മെന്റ് മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾ ഏറ്റുവാങ്ങി സ്വദേശത്തേക്ക് കൊണ്ടുപോയി. മാതാവ്: സുന്ദരഭായ്, ഭാര്യ: മേരി നേസം, മകൻ: അശ്വിൻ കുമാർ. സഹോദരൻ: മണി.