കുറുമാൽ: സെന്റ് ജോർജ് ദേവാലയത്തിൽ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ ഉൗട്ടു തിരുനാൾ ആഘോഷിച്ചു. ആഘോഷമായ തിരുനാൾ ദിവ്യബലിക്ക് ചൂണ്ടൽ പള്ളി വികാരി ഫാ. സനോജ് അറങ്ങാശേരി മുഖ്യകാർമികനായി. കുറുമാൽ ഇടവക വികാരി ഫാ. നിക്സണ് കോളാട്ടുകുടി, ഏകം ദന്പതി ധ്യാന ഡയറക്ടർ ഫാ. പീറ്റർ പഞ്ഞിക്കാരൻ എന്നിവർ സഹകാർമികാരായി. ലദീഞ്ഞിനും നൊവേനയ്ക്കും ശേഷം ഉൗട്ടുനേർച്ച ആശിർവാദവും ഭക്ഷണവിതരണവും വെടിക്കെട്ടും നടത്തി. കൈക്കാരന്മാരായ സണ്ണി വടക്കൻ, ബിൻസൻ ചാലിശേരി, ഫ്രാൻസിസ്കൻ അൽമായ സഭാ അംഗങ്ങൾ, കുടുംബ കൂട്ടായ്മ കേന്ദ്രസമിതി ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി.