പഴയന്നൂർ: കാന പണിയിലെ അപാകതമൂലം അഞ്ചോളം കച്ചവടക്കാർ മാസങ്ങളായി പട്ടിണിയിൽ. ചായക്കട, പലചരക്കുകട മറ്റു ചെറിയ വർക്കുഷോപ്പുകൾ തുടങ്ങിയവ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയിലാണ്.
കാനയുടെ രണ്ടുഭാഗവും ഏകദേശം പണി പൂർത്തീകരിച്ചിട്ട് ഈ സ്ഥാപനങ്ങളുള്ള ഭാഗം ഒന്നും ചെയ്യാതെ ഒഴിച്ചിട്ടിരിക്കുകയാണ്. ഇതുമൂലം ഈ കടകളിലേക്കു എത്താൻ കഴിയാത്ത അവസ്ഥയാണ്. കടകൾ തുറക്കണമെങ്കിൽ കാനയുടെ പണി പൂർത്തികരിച്ചശേഷം കടകളുടെ മുൻവശത്തു പൊളിച്ച ഭാഗം വൃത്തിയാക്കണം. എന്തു ചെയ്യണമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് കച്ചവടക്കാർ.