ഗുരുവായൂർ: നഗരസഭാ ഓഫീസിൽ ആധുനിക സൗകര്യങ്ങളോടെ സജ്ജീകരിച്ച കോണ്‍ഫറൻസ് ഹാൾ തുറന്നു.
നഗരസഭാ ചെയർമാൻ എം. കൃഷ്ണദാസ് ഉദ്ഘാടനം നിർവഹിച്ചു. വൈസ് ചെയർപേഴ്സണ്‍ അനീഷ്മ ഷനോജ് അധ്യക്ഷതവഹിച്ചു. സ്ഥിരംസമിതി അധ്യക്ഷൻമാരായ എ.എം. ഷെഫീർ, ഷൈലജ സുധൻ, എ.എസ്. മനോജ്, ബിന്ദു അജിത്കുമാർ, കൗണ്‍സിലർ കെ.പി. ഉദയൻ, നഗരസഭ സെക്രട്ടറി ബീന എസ്. കുമാർ എന്നിവർ പ്രസംഗിച്ചു. നഗരസഭയുടെ തനത് ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ വിനിയോഗിച്ചാണ് പ്രൊജക്ടർ, ലൈവ് സ്ട്രീമിംഗ്, 62 ഇഞ്ച് സ്മാർട്ട് ടിവി ഉൾപ്പടെയുളള സൗകര്യത്തോടെ കോണ്‍ഫറൻസ് ഹാൾ സജ്ജീകരിച്ചത്.
ശീതീകരണ സൗകര്യത്തോടെയുളള കോണ്‍ഫറൻസ് ഹാളിൽ റൗണ്ട് ടേബിൾ മീറ്റിംഗിനുളള സൗകര്യവും ലഭ്യമാണ്.