തൃശൂർ: സോപാന സംഗീതസഭയുടെ പ്രഥമ വാർഷിക സമ്മേളനം നാളെ തൃശൂർ കേച്ചേരി മഴുവഞ്ചേരി മഹാദേവക്ഷേത്ര സന്നിധിയിൽ ചേരും.
രാവിലെ ഒന്പതിന് ഗുരുവായൂർക്ഷേത്രം തന്ത്രി ഡോ. ചേന്നാസ് ദിനേശൻ നന്പൂതിരിപ്പാട് ഉദ്ഘാടനം ചെയ്യും. പെരുവനം കുട്ടൻമാരാർ മുഖ്യാതിഥിയാകും. ചെയർമാൻ പന്തളം ഉണ്ണികൃഷ്ണൻ അധ്യക്ഷതവഹിക്കും. ഇതോടനുബന്ധിച്ച് സോപാനസംഗീതത്തിന് അമൂല്യസംഭാവന നൽകിയ രാമപുരം കുഞ്ഞികൃഷ്ണമാരാർ, തിരുനാവായ ശങ്കരമാരാർ, പയ്യന്നൂർ കൃഷ്ണമണിമാരാർ, ചെന്പുംപുറം കൃഷ്ണൻകുട്ടിമാരാർ, ഉൗരമന രാജേന്ദ്രമാരാർ, പെരിങ്ങോട് ശ്രീധരൻ എന്നിവരെ പുരസ്കാരങ്ങൾ നൽകി ആദരിക്കുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. പ്രശസ്തിപത്രവും ഫലകവും ഉൾപ്പെടുന്നതാണ് പുരസ്കാരം. പത്രസമ്മേളനത്തിൽ ശ്രീവരാഹം അശോക്കുമാർ, ഏലൂർ ബിജു, കാവിൽ ഉണ്ണികൃഷ്ണവാര്യർ, ശ്യാം ഹരിപ്പാട് എന്നിവർ പങ്കെടുത്തു.