വടക്കാഞ്ചേരി: ചെറുതുരുത്തി-കിള്ളിമംഗലം റോഡിൽ പുനരുദ്ധാരണ പ്രവർത്തികളുടെ ഭാഗമായി ടൈൽസ് വിരിക്കുന്ന പണി നടക്കുന്നതിനാൽ ഉദുവടി സെന്റർ മുതൽ കൊച്ചപ്പൻ പടിവരെയുള്ള ഭാഗങ്ങളിൽ ഇന്നുമുതൽ ഗതാഗതം പൂർണമായും തടസപ്പെടും.
ചെറുതുരുത്തി ഭാഗത്തുനിന്നും വരുന്ന വാഹനങ്ങൾ കിള്ളിമംഗലം പാഞ്ഞാൾ വഴിയും വാഴക്കോട് പ്ലാഴി റോഡിൽനിന്നും വരുന്ന വാഹനങ്ങൾ മണലാടി പാഞ്ഞാൾ വഴിയും തിരിഞ്ഞുപോകണമെന്ന് അധികൃതർ അറിയിച്ചു.