തൃശൂർ: വിവിധ ക്രൈസ്തവ സഭകൾ നേതൃത്വം നൽകുന്ന മൂന്നു ദിവസത്തെ "ഗോസ്പൽ ഹീലിംഗ് ക്രൂസേഡ്’ ഇന്ന് തൃശൂർ ശക്തൻ മാർക്കറ്റിനു സമീപത്തെ മൈതാനിയിൽ ആരംഭിക്കും. വൈകീട്ട് ആറിന് ഇന്ത്യാ പെന്തക്കോസ്തു ദൈവസഭ തൃശൂർ സെന്റർ മിനിസ്റ്റർ പാസ്റ്റർ സി.സി.ചാക്കോ ഉദ്ഘാടനം ചെയ്യും. സുവിശേഷകൻ രവി എബ്രഹാം ബൈബിൾ പ്രഭാഷണം നടത്തും. അനിൽ അടൂർ, ലോഡ്സണ് ആന്റണി എന്നിവർ സംഗീത ആരാധനയ്ക്കു നേതൃത്വം നൽകുമെന്ന് പാസ്റ്റർ മാത്യു കെ.വർഗീസ്, പാസ്റ്റർ സജി കെ.ജോർജ്, പാസ്റ്റർ റോയ് ചെറിയാൻ എന്നിവർ പത്രസമ്മേളനത്തിൽ പറഞ്ഞു.