വടക്കാഞ്ചേരി: കഞ്ചാവ് കൈവശംവച്ച സഹോദരങ്ങളെ വടക്കാഞ്ചേരി എക്സൈസ് സംഘം പിടികൂടി. വടക്കാഞ്ചേരി ചരൽപറന്പ് സ്വദേശികുളങ്ങര വീട്ടിൽ റാഫി(37), ഹമീദ(36)എന്നിവരെയാണ് വടക്കാഞ്ചേരി ഗവ. റസിഡന്റസ് സ്കൂളിനു സമീപത്തു നിന്നും എക്സൈസ് സംഘം പിടികൂടിയത്.
ഇവരിൽനിന്ന് 20 ഗ്രാം കഞ്ചാവും കണ്ടെടുത്തു. എക്സൈസ് സിഐ എ.ആർ. നിഗീഷിന്റെ നേതൃത്വത്തിലുള്ള എക്സൈസ് ഉദ്യോഗസ്ഥരായ സദാനന്ദൻ, വൈശാഖ്, അബുബക്കർ എന്നിവർ ചേർന്നാണ് പിടികൂടിയത്.
ഇവരിൽനിന്ന് 20 ഗ്രാം കഞ്ചാവും കണ്ടെടുത്തു. എക്സൈസ് സിഐ എ.ആർ. നിഗീഷിന്റെ നേതൃത്വത്തിലുള്ള എക്സൈസ് ഉദ്യോഗസ്ഥരായ സദാനന്ദൻ, വൈശാഖ്, അബുബക്കർ എന്നിവർ ചേർന്നാണ് പിടികൂടിയത്.