കുറ്റിക്കാട് : സെന്റ് സെബാസ്റ്റ്യൻസ് ഫൊറോന ദേവാലയത്തിലെ ദർശനത്തിരുന്നാളിനു വികാരി ഫാ. വർഗീസ് കോന്തുരുത്തി കൊടിയേറ്റി. തിരുനാൾ ദിനമായ ഞായറാഴ്ച ഫാ. ജോയൽ ചെറുവത്തൂർ ദിവ്യബലിക്കു മുഖ്യ കാർമികത്വം വഹിക്കും. ഫാ. നൗജിൻ വിതയത്തിൽ സന്ദേശം നൽകും. തുടർന്ന് പ്രദക്ഷിണവും ഉണ്ടായിരിക്കും.