വെള്ളാങ്കല്ലൂർ: കരുപ്പടന്ന ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ "പാഥേയം' പദ്ധ തിയുടെ ഭാഗമായി തൃശൂർ റൗണ്ടിൽ പൊതിച്ചോറ് വിതരണം ചെയ്തു. കുട്ടികൾ വീട്ടിൽ നിന്ന് കൊണ്ടുവന്ന പൊതിച്ചോറാണു വിതരണം ചെയ്തത്. തെരുവിൽ കഴിയുന്ന ഇരുനൂറോളം ആളുകൾക്കാണു ഭക്ഷണം വിതരണം ചെയ്തത്.
പ്രിൻസിപ്പൽ രാജശ്രീ ടീച്ചർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷാഹിദ ടീച്ചർ, അധ്യാപകരായ നവാസ്, ഇ.കെ. ഷിഹാബ്, സജീന, മിനി, സിന്ധു, മഞ്ജു, രശ്മി, മീര, പിടിഎ പ്രസിഡന്റ് അൻവർ എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.
പ്രിൻസിപ്പൽ രാജശ്രീ ടീച്ചർ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഷാഹിദ ടീച്ചർ, അധ്യാപകരായ നവാസ്, ഇ.കെ. ഷിഹാബ്, സജീന, മിനി, സിന്ധു, മഞ്ജു, രശ്മി, മീര, പിടിഎ പ്രസിഡന്റ് അൻവർ എന്നിവർ പരിപാടിക്കു നേതൃത്വം നൽകി.