+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ആ​ർ പു​ര​ത്ത് മ​ത​സൗ​ഹാ​ർ​ദ സ​മ്മേ​ള​നം നാളെ

ചാ​ല​ക്കു​ടി: പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി റ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഹ​ന​ഫി ജു​മാ മ​സ്ജി​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാളെ ന​ബി​ദി​ന​ത്തി​ന് മ​ത സൗ​ഹാ​ർ​ദ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കും. വൈ​കീ​ട്ട് അഞ്ചിന് ​വി
വി​ആ​ർ പു​ര​ത്ത്  മ​ത​സൗ​ഹാ​ർ​ദ  സ​മ്മേ​ള​നം  നാളെ
ചാ​ല​ക്കു​ടി: പ​ടി​ഞ്ഞാ​റേ ചാ​ല​ക്കു​ടി റ​യി​ൽ​വേ സ്റ്റേ​ഷ​ൻ ഹ​ന​ഫി ജു​മാ മ​സ്ജി​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ നാളെ ന​ബി​ദി​ന​ത്തി​ന് മ​ത സൗ​ഹാ​ർ​ദ സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ക്കും. വൈ​കീ​ട്ട് അഞ്ചിന് ​വി.​ആ​ർ.​ പു​രം ചാ​ത്ത​ൻ മാ​സ്റ്റ​ർ ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ന​ട​ക്കു​ന്ന സ​മ്മേ​ള​നം സ​നീ​ഷ്കു​മാ​ർ ജോ​സ​ഫ് എംഎ​ൽഎ ഉ​ദ്ഘാ​ട​നം ചെ​യ്യും. സി ഐ അ​ബ്ദു​ൾ ഹ​ക്കീം അ​ധ്യ​ക്ഷ ത വ​ഹി​ക്കും.

ജി​ല്ല പ​ബ്ലിക് പ്രോ​സി​ക്യൂ​ട്ട​ർ അ​ഡ്വ.​ കെ. ബി. ​സു​നി​ൽകു​മാ​ർ മു​ഖ്യാ​തി​ഥി​യാ​കും. മു​ഖ്യ​മ​ന്ത്രി​യു​ടെ പു​ര​സ്കാ​രം നേ​ടി​യ ചാ​ല​ക്കു​ടി ഡി​വൈഎ​സ്പി സി.​ആ​ർ.​ സ​ന്തോ​ഷി​നെ ആ​ദ​രി​ക്കും.

ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ മൗ​ലീ​ദ് സ​ദ​സും ന​ട​ത്തു​മെ​ന്ന് വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ അ​ബ്ദു​ൾ ബാ​രിസ​ഖാ​ഫി, മ​നോ​ജ് ഹു​സൈ​ൻ, ബാ​ബു പാ​ള​യം​കോ​ട്, അ​ലി​ക്കു​ട്ടി ഹാ​ജി, അ​ൽ അ​മീ​ൻ നാ​ല​ക​ത്ത്, സാ​ബു സു​ൽ​ത്താ​ൻ എ​ന്നി​വ​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.