ചാലക്കുടി: ലോക പാലിയേറ്റീവ് ദിനത്തോടനുബന്ധിച്ച് സെന്റ് മേരീസ് ഫോറോന ദേവാലയവും ഹൃദയ പാലിയേറ്റിവ് കെയറും സംയുക്തമായി രോഗീപരിചരണ ദിനാചരണവും രോഗി സംഗമവും നടത്തി. ഇരിങ്ങാലക്കുട ബിഷപ് മാർ പോളി കണ്ണൂ ക്കാടൻ രോഗീസംഗമം ഉദ്ഘാടനം ചെയ്തു.
ദൈവമാണു ജീവന്റെ ഉറവിടം. ദൈവത്തിന്റെ ശക്തി ഉണ്ടായാൽ മാത്രമെ രോഗസൗഖ്യം ലഭ്യമാകൂ. ഹൃദയ പാലിയേറ്റീവ് കെയർ രോഗീപരിചരണത്തോടൊപ്പം ആത്മീയ ചൈതന്യം കൂടി കൈമാറുന്നു- ബിഷപ് ഉദ്ബോധിപ്പിച്ചു. ദൈവ സ്നേഹത്തിന്റെ ഉൗഷ്മളതയാണ് ഈ പ്രവർത്തനത്തിലൂടെ നല്കുന്നതെന്നും ബിഷപ് തുടർന്നു പറഞ്ഞു. ചാലക്കുടി ഫൊറോന വികാരി ഫാ. ജോളി വടക്കൻ അധ്യക്ഷത വഹിച്ചു.
"പാലിയേറ്റീവിന് എന്റെ കൈത്താങ്ങ്' - കരുതൽ 100 രൂപ ചലഞ്ച്- മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് ജോയി മൂത്തേടൻ ഉദ്ഘാടനം ചെയ്തു. ചാലക്കുടി മരിയൻ ടാസ്ക് ഫോഴ്സ് കെസിബിസി ഹെൽത്ത് കമ്മീഷൻ സെക്രട്ടറി സിസ്റ്റർ ഡോ. ലില്ലി ഉദ്ഘാടനം ചെയ്തു.
നഗരസഭ വൈസ് ചെയർപേഴ്സൻ ആലീസ് ഷിബു, ആരോഗ്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ കെ.വി. പോൾ, പ്രതിപക്ഷ നേതാവ് സി.എസ്. സുരേഷ്, ഡോ. ജെറി ജോസഫ്, ഹൃദയ പാലിയേറ്റീവ് കെയർ രൂപത ഡയറക്ടർ ഫാ.തോമസ് കണ്ണംന്പിള്ളി. പ്രഫ. എം.ടി. വർഗീസ് എന്നിവർ പ്രസംഗിച്ചു. രാവിലെ നടന്ന വിശുദ്ധ കുർബാനയിലും രോഗീ സൗഖ്യ ശുശ്രൂഷയിലും ഭവനങ്ങളിൽ കഴിയുന്ന നിരവധി രോഗികൾ പങ്കെടുത്തു.