കൊരട്ടി: കൊടകര സഹൃദയ എൻജിനീയറിംഗ് കോളജിലെ എൻഎസ്എസ് ക്യാന്പിന്റെ ഭാഗമായി കൊരട്ടി ഗ്രാമപഞ്ചായത്തിലെ 480 വയോജനങ്ങൾക്ക് ഓണ്‍ലൈൻ സേവനങ്ങളുമായി ബന്ധപ്പെട്ട് പരിശീലനം നല്കി.
ക്യാന്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.സി. ബിജു ഉദ്ഘാടനം ചെയ്തു. മൂന്ന് വാർഡുകളിൽ വയോജന സർവേയുടെയും ഇ- അസിസ്റ്റ് സർവേയുടെയും ആദ്യഘട്ട പ്രവർത്തനം ആരംഭിച്ചു.
സഹൃദയ പ്രിൻസിപ്പൽ ഡോ. നിക്സൻ കുരുവിള, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ കെ.ആർ. സുമേഷ്, കുമാരി ബാലൻ, പി.എസ്. സുമേഷ്, വർഗീസ് തച്ചുപറന്പൻ, എൻഎസ്എസ് പ്രോഗ്രാം ഓഫീസർ സി.യു. വിജയ് തുടങ്ങിയവർ പ്രസംഗിച്ചു.