ഇരിങ്ങാലക്കുട: കൂടൽമാണിക്യം ദേവസ്വം മ്യൂസിയം ആൻഡ് ആർക്കേവ്സിന്റെ രണ്ടാം വാർഷികത്തിന്റെ ഭാഗമായി നവംബർ അഞ്ച്, ആറ് തിയതികളിൽ വിപുലമായി നടത്തുന്ന ചരിത്ര സെമിനാറിന്റെ പ്രവർത്തന പുരോഗതികൾ വിലയിരുത്താൻ യോഗം ചേർന്നു. സാഹിത്യ അക്കാദമി ഹാളിൽ നടത്തിയ യോഗത്തിൽ കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് പ്രഫ. കെ. സച്ചിദാനന്ദൻ, അക്കാദമി വൈസ് പ്രസിഡന്റ് അശോകൻ ചരുവിൽ, ദേവസ്വം ഭാരവാഹികൾ എന്നിവർ സംബന്ധിച്ചു.