ചാലക്കുടി: ഫോറസ്റ്റ് ഓഫീസിനു മുൻപിൽ പാർക്കു ചെയ്തിരുന്ന ബെൻസ് കാറിന്റെ ചില്ലുതകർത്തു മോഷണം. വാഴച്ചാൽ ഫോറസ്റ്റ് റേഞ്ച് ഓഫീസർ സി.ജെ. സാമുവലിന്റെ കാറിന്റെ മുൻവശത്തെ ഡോറിന്റെ സൈഡ് ഗ്ലാസ് തകർത്താണു ബാഗ് മോഷ്ടിച്ചത്. വിലപ്പെട്ട രേഖകൾ അടങ്ങിയ ബാഗാണു മോഷണം പോയത്.
വാഴച്ചാൽ ഡിഎഫ്ഒ ഓഫീസിൽ വന്നതായിരുന്നു റേഞ്ച് ഓഫീസർ. ഓഫീസിൽ നിന്നും മടങ്ങിവന്നപ്പോഴാണു കാറിന്റെ ചില്ല് തകർത്തതായി കണ്ടത്. കാറിനകത്തു വച്ചിരുന്ന ബാഗ് നഷ്ടപ്പെട്ടിരുന്നു. പണമുണ്ടാകുമെന്നു കരുതിയാണു ബാഗ് മോഷ്ടിച്ചത്. പോലീസിൽ പരാതി നല്കി. പോലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു.