ഇരിങ്ങാലക്കുട: പൂമംഗലം പഞ്ചായത്തിലെ അരിപ്പാലം തോപ്പിലെ വീട്ടിൽ നിന്നും നാടൻ ബോം ബുകളും കഞ്ചാവും പന്നിപ്പടക്കവും കന്പി വടികളും അരക്കി ലോ കഞ്ചാവുമായി യുവാക്കൾ പിടിയിൽ.
തോപ്പ് പരിസരത്തുള്ള നടുവത്ത്പറന്പിൽ വിനു സന്തോഷ് (22), എടക്കുളം ഈശ്വരമംഗലത്ത് അഖിനേഷ് (23) എന്നിവരെയാണ് കാട്ടൂർ സിഐ മഹേഷ്കുമാറിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്.
പോലീസിനു ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ വിനു സന്തോഷിന്റെ വീട്ടിൽ ഉച്ചയോടെ നടത്തിയ പരിശോധനയിലാണ് ആദ്യം കഞ്ചാവു കണ്ടെടുത്തത്. മുറ്റത്തെ മണ്ണ് ഇളകി കിടക്കുന്നതായി കണ്ട പോലീസ് തുടർന്ന് ബോംബ് സ്ക്വാഡിന്റെയും ഡോഗ് സ്ക്വാഡിന്റെയും ഫോറൻസിക് വിഭാഗത്തിന്റെയും സഹായത്തോടെ നടത്തിയ പരിശോധനയിലാണു മൂന്നു നാടൻ ബോം ബുകളും രണ്ടു കന്പി വടികളും വടിവാളും പന്നിപ്പടക്കങ്ങളും പിടിച്ചെടുത്തത്.
ഇതേസമയം വിനുവും സുഹൃത്ത് അഖിനേഷും വീട്ടിൽ ഉണ്ടായിരുന്നു. ഇരുവരും നിരവധി കേസുകളിലെ പ്രതികളാണെന്ന് പോലീസ് പറഞ്ഞു.