കൊച്ചി: സംസ്ഥാന പൊതുമരാമത്തിന് കീഴിലെ റണ്ണിംഗ് കോണ്ട്രാക്ട് ക്ലസ്റ്റർ രണ്ട് പ്രകാരമുള്ള റോഡുകളുടെ നിർമാണ പുരോഗതി വിലയിരുത്താൻ മന്ത്രി പി.എ. മുഹമ്മദ് റിയാസ് നേരിട്ടെത്തി. ആലുവ-പറവൂർ റോഡിലാണ് മന്ത്രി എത്തി പരിശോധിന നടത്തിയത്. റോഡിൽ താൽക്കാലികമായി അടച്ച കുഴികൾ 10 ന് മുന്പായി സ്ഥിരമായി അടയ്ക്കണമെന്ന് പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് നിർദേശവും നൽകി. നിലവിൽ ശുചീകരിച്ചുവരുന്ന കാനകൾ മന്ത്രി പരിശോധിച്ചു.