മൂവാറ്റുപുഴ: തഹസിൽദാരുടെ നേതൃത്വത്തിൽ മൂവാറ്റുപുഴ ബാർ അസോസിയേഷന്റെയും അഡ്വക്കേറ്റ്-ക്ലാർക്ക് അസോസിയേഷന്റെയും സഹകരണത്തോടെ ഇന്ന് കോടതി സമുച്ഛയത്തിൽ ഇലക്ഷൻ ഐഡി-ആധാർ കാർഡ് ലിങ്കിംഗ് പരിശീലന പരിപാടി നടക്കും.
ഇലക്ഷൻ കമ്മീഷന്റെ നിർദേശ പ്രകാരം മൂവാറ്റുപുഴ താലൂക്കിന്റെ കീഴിൽ വരുന്ന മൂവാറ്റുപുഴ, പിറവം നിയമസഭ മണ്ഡലങ്ങളിലെ വോട്ടേഴ്സ് ലിസ്റ്റിൽ പേരുള്ള എല്ലാ സമ്മതിദായകരുടെയും ഐഡി-ആധാർ കാർഡ് ലിങ്കിംഗ് പൂർത്തിയാക്കുകയാണ് ലക്ഷ്യം. ഇതിന്റെ പ്രചാരണവുമായി ബന്ധപ്പെട്ടാണ് ഇത്തരത്തിലുള്ള പരിശീലന പരിപാടി സംഘടിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ കോളജുകൾ കേന്ദ്രീകരിച്ചും താലൂക്കിന്റെ വിവിധ കേന്ദ്രങ്ങളിൽ പരിശീലന പരിപാടി സംഘടിപ്പിക്കും.