കോലഞ്ചേരി: റവന്യൂ ജില്ല സ്കൂൾ ഗെയിംസ് മത്സരങ്ങൾ കോലഞ്ചേരി സെന്റ് പീറ്റേഴ്സ് എച്ച്എസ്എസ് ഗ്രൗണ്ടിൽ ബെന്നി ബഹനാൻ എംപി ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ മാത്യു പി. പോൾ അധ്യക്ഷത വഹിച്ചു. സെന്റ് പീറ്റേഴ്സ് സ്കൂൾ ബോർഡ് ചെയർമാൻ ഫാ. ജേക്കബ് കുര്യൻ, എഇഒ ടി. ശ്രീകല തുടങ്ങിയവർ പങ്കെടുത്ത് പ്രസംഗിച്ചു. രണ്ട് വർഷത്തെ ഇടവേളയ്ക്കു ശേഷം നടക്കുന്ന സ്കൂൾ ഗെയിംസ് ഇന്ന് സമാപിക്കും.