മൂവാറ്റുപുഴ: ലിറ്റിൽ ഫ്ളവർ എൽപി സ്കൂളിൽ ലഹരി വിരുദ്ധ ദിനചാരണത്തിന്റെ ഭാഗമായി മൂവാറ്റുപുഴ എക്സൈസ് പ്രിവന്റീവ് ഓഫീസർ കെ.എസ്. അജയകുമാർ മാതാപിതാക്കൾക്കായി സെമിനാർ നയിച്ചു. സ്കൂൾ മാനേജർ ഫാ. ജോസഫ് മുളഞ്ഞനാനി, നഗരസഭാംഗം രാജശ്രീ രാജു, പ്രധാനാധ്യാപിക സിസ്റ്റർ അനു സിഎംസി എന്നിവർ പ്രസംഗിച്ചു.