മൂവാറ്റുപുഴ: ലഹരി വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലഹരി പദാർഥങ്ങളുടെ ദുരുപയോഗത്തെക്കുറിച്ച് കെസിബിസി മീഡിയ കമ്മീഷൻ സെക്രട്ടറി ഫാ. സിബു ഇരുന്പിനിക്കൽ ക്ലാസ് നയിച്ചു. തുടർന്ന് മൂവാറ്റുപുഴ വിലമഗിരി പബ്ലിക്ക് സ്കൂൾ വിദ്യാർഥികൾ ലഹരി വിരുദ്ധ റാലി സംഘടിപ്പിച്ചു. ലഹരി മരുന്നുകൾ ജീവിതത്തിൽ ഉപയോഗിക്കുകയില്ലെന്ന് എല്ലാവരും പ്രതിജ്ഞ ചെയ്തു. മലങ്കര സുറിയാനി കത്തോലിക്ക സഭ മൂവാറ്റുപുഴ രൂപാധ്യക്ഷൻ യൂഹാനോൻ മാർ തെയഡോഷ്യസ് മെത്രാപ്പോലീത്ത റാലിയെ അഭിസംബോധന ചെയ്തു. ക്ലാസിനും ലഹരി വിരുദ്ധദിന റാലിക്കും സ്കൂൾ മാനേജർ ഫാ. ചെറിയാൻ ചെന്നിക്കര, പ്രിൻസിപ്പൽ ജിസണ് കെ. ഏബ്രഹാം, വൈസ് പ്രിൻസിപ്പൽ വി. ജയമോൾ എന്നിവർ നേതൃത്വം നൽകി.