കൊച്ചി: എറണാകുളം - അങ്കമാലി അതിരൂപത കുടുംബപ്രേഷിത കേന്ദ്രത്തിന്റെ നേതൃത്വത്തിൽ 13 മുതൽ 16 വരെ ദന്പതീധ്യാനം നടക്കും. കാലടി ജീവാലയ ഫാമിലി പാർക്കിൽ നടക്കുന്ന ധ്യാനത്തിൽ 25 ദന്പതികൾക്കാണ് പ്രവേശനം. ആത്മീയ മനഃശാസ്ത്ര രംഗത്തുള്ള വിദഗ്ദർ കൈകാര്യം ചെയ്യുന്ന സൈക്കോ സ്പിരിച്വൽ പ്രോഗ്രാമാണ് ദന്പതി ധ്യാനം. ഫോൺ: 04842462607, 8078334522, 9387074649.